ശവസംസ്കാരത്തിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് അപകടം; 23 മരണം

0

ഉത്തർപ്രദേശിലെ ഗാസിയബാദിനടുത്തുള്ള മുറദ്നഗറിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിൽ 23 പേർ മരണപ്പെട്ടു. ശവസംസ്കാര ചടങ്ങ് നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. പ്രധാന ഹാളിൻറെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ഈ സമയത്ത് ഹാളിനുള്ളിൽ അമ്ബതിലേറെ പേർ ഉണ്ടായിരുന്നു. മഴ പെയ്തതോടെ നിരവധി പേർ കെട്ടിടത്തിൽ കയറി നിന്നപ്പോഴാണ് അപകടം.

കാലപ്പഴക്കമാണ് മേൽക്കൂര തകർന്നു വീഴാൻ കാരണമെന്ന് അധികൃതർ പറയുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്മശാനത്തിലുണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാനും ആവശ്യമായ ദുരിതാശ്വാസ നടപടി സ്വീകരിക്കാനും നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു.

നാട്ടുകാരും അഗ്നി ശമന സേനയും ചേർന്ന് നടത്തിയ രക്ഷപ്രവർത്തനത്തിൽ മുപ്പതോളം പേരെ പെട്ടെന്ന് തന്നെ പുറത്തെത്തിക്കാൻ സാധിച്ചത് മരണസംഖ്യ നിയന്ത്രിക്കാൻ സാഹകമായി. മരണമടഞ്ഞവരുടെ ആശ്രിതർക്ക് ധനസഹായം നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്.

You might also like