സംസ്ഥാനത്ത് ഇന്ന് രണ്ടായിരം കടന്ന് കോവിഡ് രോഗികൾ (Covid-19 updates- 13/8/2020 ബുധൻ )

0

സംസ്ഥാനത്ത് ഇന്ന് രണ്ടായിരം കടന്ന് കോവിഡ് രോഗികൾ:ഇന്ന് രോഗം സ്ഥിരീകരിച്ചത് 2333 പേർക്ക്,2151 സമ്പർക്ക രോഗികൾ സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2333 പേർക്ക്.ഇത് വരെയുള്ളതിൽ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 203 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 97 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 12ന് മരണമടഞ്ഞ തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാര്‍ഗവി (90), പത്തനംതിട്ട അടൂര്‍ സ്വദേശി ഷംസുദീന്‍ (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ തിരുവനന്തപുരം ആര്യനാട് സ്വദേശിനി മീനാക്ഷി (86), ആഗസ്റ്റ് 17ന് മരണമടഞ്ഞ കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജന്‍ (56), എറണാകുളം ആലുവ സ്വദേശിനി ജമീല (53), ആഗസ്റ്റ് 18ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ടി.വി. മത്തായി (67), ആഗസ്റ്റ് 14ന് മരണമടഞ്ഞ എറണാകുളം കോതാട് സ്വദേശി തങ്കപ്പന്‍ (64) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 182 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 7, മലപ്പുറം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.എറണാകുളം ജില്ലയിലെ 7 ഐ.എന്‍.എച്ച്‌.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു.രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 17,382 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 32,611 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

You might also like
WP2Social Auto Publish Powered By : XYZScripts.com