സംസ്ഥാനത്ത് യുവാവിന് കോവിഡ് ബാധിച്ചത് മൂന്ന് തവണ : പഠനം നടത്താനൊരുങ്ങി ഐസിഎംആർ, രാജ്യത്ത് ഇതാദ്യ സംഭവം

0

തൃശൂർ : സംസ്ഥാനത്ത് ഒരു യുവാവിന് കോവിഡ് ബാധിച്ചത് മൂന്ന് തവണ
യെന്നു റിപ്പോർട്ട്. തൃശൂർ പൊന്നൂക്കര സ്വദേശി പാലവേലി വീട്ടിൽ സാവിയോ ജോസഫിനാണ് ഏഴുമാസത്തിനിടെ ഇത്രയും തവണ രോഗം സ്ഥിരീകരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു വ്യക്തി മൂന്ന് തവണ കോവിഡ് ബാധിതനാവുന്നത്. സംഭവത്തിൽ ഐസിഎംആർ കൂടുതൽ പഠനം നടത്താനൊരുങ്ങുകയാണ്. ഇതിനായി സാവിയോയുടെ രക്ത, സ്രവ സാംപിളുകളും മുൻ പരിശോധനാ വിവരങ്ങളും ശേഖരിച്ചു.

മാർച്ചിൽ മസ്കറ്റിൽ ജോലി സ്ഥലത്തുവച്ചാണ് ആദ്യമായി സാവിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തനായി നാട്ടിലെത്തിയശേഷം ജൂലൈയിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു. തൃശൂരിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്നു വീണ്ടും സ്ഥിരീകരിച്ചു. മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം സുഖം പ്രാപിച്ചെങ്കിലും 2 മാസം കഴിഞ്ഞപ്പോൾ വീണ്ടും കോവിഡ് ബാധിക്കുകയായിരുന്നു. സാവിയോ പറയുന്ന വിവരങ്ങൾ ശരിയായാൽ 3 തവണ കോവിഡ് ബാധിച്ച രാജ്യത്തെ ആദ്യ വ്യക്തിയായിരിക്കും സാവിയോ.

You might also like