സംസ്ഥാന പി.വൈ.പി.എ ദുരിതാശ്വാസ പ്രവർത്തനം പത്തനംതിട്ട ജില്ലയിൽ ആരംഭിച്ചു.

0

പത്തനംതിട്ട : ആറന്മുള എസ്.എൻ.ഡി.പി സ്കൂളിൽ തുറന്ന ക്യാമ്പിലേക്ക് അവശ്യപ്രകാരം കിറ്റുകൾ വിതരണം ചെയ്തു. കൊട്ടാരക്കര മേഖല പി.വൈ.പി.എ വൈസ് പ്രസിഡൻറ് ബ്രദർ ബ്ലെസ്സൻ ബാബു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അരിയും, പച്ചക്കറിയും ഉൾപ്പെടെയുള്ള സാധനങ്ങൾ ആണ് എത്തിച്ചത്.

ഇന്നലെ മുതൽ വയനാട് & മലപ്പുറം മേഖലാ പ്രവർത്തകർ വിവിധ ക്യാമ്പുകളിൽ ആവശ്യസാധനങ്ങൾ എത്തിച്ചു കൊണ്ട് പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

തിങ്കളാഴ്ച രാവിലെ സംസ്ഥാന പി.വൈ.പി.എ ടീം മലബാറിലേക്ക് കടന്നു പോകും. പി.വൈ.പി.എ ഉദ്യമങ്ങളിൽ പങ്കാളികളാകാനും സഹായഹസ്തം നീട്ടാനും സംസ്ഥാന പി.വൈ.പി.എ അഭ്യർത്ഥിക്കുന്നു.

You might also like
WP2Social Auto Publish Powered By : XYZScripts.com