സംസ്ഥാന സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡ് ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ ഭവൻ ഡയറക്ടർ പാസ്റ്റർ ജേക്കബ് ജോസഫിന്

0

കുമ്പനാട്: കേരളത്തിലെ അംഗീകൃത അഗതിമന്ദിരത്തിലൊന്നാണ് ഇരവിപേരൂരിലുള്ള ഗില്ഗാൽ ആശ്വാസ ഭവൻ… വയോജനങ്ങളും രോഗികളും, മാനസീക വൈകല്യമുള്ളവരെയും പാർപ്പിക്കുന്ന ഈ മന്ദിരം അനേകം പേർക്ക് ആശ്വാസം തന്നെയാണ്.. പെന്തക്കോസ്തു പ്രസ്ഥാനങ്ങൾക്കിടയിൽ അത്യപൂര്വമാണ് ഇങ്ങനെയുള്ള കേന്ദ്രങ്ങൾ..പാസ്റ്റർ ജേക്കബ് ജോസഫിന്റെയും കുടുംബത്തിന്റെയും അതുപോലെ അതിനോട് ചെന്ന് നിൽക്കുന്നവരുടെയും ദർശനവും ത്യാഗവുമാണ് ഈ കേന്ദ്രത്തിന്റെ നിലനിപ്.. ഈ കോവിഡ് ആശ്വാസഭാവനെയും ആശങ്കയിലാഴ്ത്തിയെങ്കിലും ദൈവം തുണ നിന്നതുകൊണ്ട് ആ പ്രതിസന്ധികളിൽ നിന്നെല്ലാം ഗില്ഗാൽ ആശ്വാസഭവൻകരകയറി. ഇപ്പോ ഈ ആശ്വാസ ഭവന് ഒരു പൊൻതൂവൽ കൂടി..സംസ്ഥാന സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള ഹരിതമിത്ര അവാർഡ് ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ ഭവൻ ഡയറക്ടർ പാസ്റ്റർ ജേക്കബ് ജോസഫിന് ലഭിച്ചു. ഈ കേന്ദ്രത്തിലേക്കുള്ള പച്ചക്കറികളെല്ലാം വിഷരഹിതമായ അവിടെത്തന്നെ ഉല്പാദിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്.

You might also like
WP2Social Auto Publish Powered By : XYZScripts.com