സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്‌​ ആദിവാസി സ്​ത്രീ മരിച്ചു

0 442

മ​ഞ്ചേരി: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്‌​ ആദിവാസി സ്​ത്രീ മരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അട്ടപ്പാടി കൊളപ്പടിക ആദിവാസി ഊരിലെ മരുതിയാണ്​ മരിച്ചത്​. 73 വയസായിരുന്നു.

വൈകുന്നേരത്തോടെയാണ്​ മരണം സ്​ഥിരീകരിച്ചത്​. നേരത്തേ കോവിഡ്​ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ശരീരത്തി​െൻറ ഒരു ഭാഗം തളർന്നതിനെ തുടർന്ന്​ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ വെള്ളിയാഴ്​ച മഞ്ചേരി മെഡിക്കൽ കോളജിലേക്ക്​ മാറ്റുകയായിരുന്നു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

അട്ടപ്പാടിയിൽ ഇതുവരെ സമ്ബർക്കത്തിലൂടെ രോഗം സ്​ഥിരീകരിച്ചിരുന്നില്ല.
വിദേശത്തുനിന്നെത്തിയവർക്കും മറ്റു സംസ്​ഥാനങ്ങളിൽനിന്നെത്തിയവർക്കും മാത്രമാണ്​ രോഗം സ്​ഥിരീകരിച്ചിരുന്നത്​. അട്ടപ്പാടിയിൽ ഒരു പെൺകുട്ടിക്ക്​ കൂടി ശനിയാഴ്​ച രോഗം സ്​ഥിരീകരിച്ചതായാണ്​ വിവരം.

You might also like
WP2Social Auto Publish Powered By : XYZScripts.com