സ്മാർട്ട് സിറ്റി ചർച്ചിന്റെ രണ്ടാം വാർഷിക ആഘോഷം നടന്നു.

0

എറണാകുളം കാക്കനാട് ഇൻഫോപാർക്കിന്‌ സമീപം ഒലീവ് ഹോട്ടലിൽ നടക്കുന്ന സ്മാർട് സിറ്റി ചർച്ചിന്റെ രണ്ടാം വാർഷിക ആഘോഷം ഫെബ്രുവരി 10 തീയതി ഞായറാഴ്ച രാവിലെ
പാസ്റ്റർ എം.കുഞ്ഞപ്പി (ഓവർസിയർ,ചർച്ച ഓഫ് ഗോഡ് , കർണാടക സ്റ്റേറ്റ്) ഉദ്ഘാടനം നടത്തി മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.
‘സിയോൻ സഞ്ചാരി ഞാൻ യേശുവിൽ ചാരി ഞാൻ എന്ന ക്രിസ്‌തീയ ഗാനം ട്രമ്പേറ്റിലൂടെ വായിച്ചു ‘സോഷ്യൽ മീഡിയ വഴി വൈറൽ ആയ ഷാജി കീഴൂർ ചടങ്ങിൽ പ്രധാന ശ്രദ്ധ കേന്ദ്രം ആയി .

ക്രിസ്തീയ രംഗത്തു ഡോക്ടറേറ്റ് നേടിയ ശ്രീമതി ലല്ലി കോവൂറിനെ ചടങ്ങിൽ ആദരിച്ചു.

കഴിഞ്ഞ 2 വർഷമായി കാക്കനാട് ഇൻഫോപാർക്ക് കേന്ദ്രികരിച്ചു നടക്കുന്ന പ്രവർത്തനങ്ങൾക്ക് പാസ്റ്റർ ജോബ് ജേക്കബ് നേതൃത്വം നൽകിവരുന്നു. എല്ലാ ഞായറാഴ്ച കളിലും രാവിലെ 9 മുതൽ
ഇംഗ്ലിഷ് ആരാധനയും 11 മണി മുതൽ മലയാളം ആരാധനയും നടന്നു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ 9388123123 .

You might also like