പാസ്റ്റർ പ്രിൻസ് നിലമ്പൂരിനു മർദ്ദനമേറ്റു

1

തിരുവല്ല: പെന്തകൊസ്തിലെ അറിയപ്പെടുന്ന പാസ്റ്ററും പരസ്യ സുവിശേഷകനും സംവാദകനും ആയ പാസ്റ്റർ പ്രിൻസ് നിലമ്പൂരിനു മർദ്ദനം ഏറ്റു.

കാക്കാത്തുരുത് ഏറിയയിൽ പരസ്യ യോഗം നടത്തുന്നതിന് വേണ്ടി മഞ്ഞാടിയിൽ മറ്റു ദൈവദാസന്മാരെ കാത്തു നിൽകുമ്പോൾ ആണ് സംഭവം. കുട്ടനാട്‌ സെന്റർ പാസ്റ്റർ ആയ മോനി ചെന്നിത്തലയും മറ്റ്‌ ചില ദൈവദാസന്മാരും നോക്കി നിൽക്കെ ആണ് കെ പി കുര്യൻ എന്ന ഐ പി സി യിലെ തന്നെ മറ്റൊരു പാസ്റ്റർ എന്ന് പറയപ്പെടുന്ന വ്യക്തി അസഭ്യം പറഞ്ഞു അടുത്ത് വരികയും മർദിക്കുകയും ചെയ്തതായി അറിയുവാൻ കഴിയുന്നത്‌.

ശ്രീ കെ പി കുര്യൻ ഒരു പാസ്റ്ററിനു ചേരാത്ത നടപടികളിൽ ഇടപെട്ടതിനെ പാസ്റ്റർ പ്രിൻസ്‌ വിമർശ്ശിക്കുകയും എതിർക്കുകയും ചെയ്തതതാണ് മർദ്ദന കാരണം. കഴിഞ്ഞ നാളുകളിൽ ഐപിസിയിലെ വിവിധ ദൈവദാസന്മാർക്കു എതിരെ നേതൃനിരയിലുള്ള പലരുടെയും പിന്തുണയോടു കൂടി ഭീഷണിയും ഗുണ്ടായിസവും ആയി നടക്കുന്ന ആളാണ് കെ പി കുര്യൻ എന്ന് ക്രിസ്ത്യൻ എക്സ്പ്രസ്സ്‌ ന്യൂസ്സ്‌ റിപ്പോട്ടർക്ക് ലഭിച്ച വിവരം.

പാസ്റ്റർ കെ പി കുര്യന്റെ ഈ പ്രവർത്തിക്കെതിരെ ഐപിസി ഉടനെ നടപടി സ്വീകരിച്ച്‌ നടപടിയെടുക്കുന്നില്ലെങ്കിൽ കുമ്പനാട് ഗ്രൗണ്ടിൽ വിശ്വാസികൾ ശക്തമായി പ്രതിഷേധിക്കുമെന്ന് അറിയിച്ചു.

You might also like