മഹാരാഷ്ട്രയില്‍ 13 മാവോവാദികള്‍ കൊല്ലപ്പെട്ടു

0

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ പൊലീസും മാവോവാദികളും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടില്‍ 13 മാവോവാദികള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നായിരുന്നു സംഭവം.കിഴക്കന്‍ വിദര്‍ഭയിലെ ഗാഡ്ചിറോളിയില്‍ പായ്ഡി – കോത്മി വനമേഖലകള്‍ക്കിടയിലാണ് പോലീസ് ഏറ്റുമുട്ടലുണ്ടായത്.

മാവോവാദികളുടെ കസന്‍സൂര്‍ ദളം ഗ്രാമീണരുടെ യോഗം വിളിച്ചതായുള്ള വിവരം ലഭിച്ചതോടെ പൊലീസ് ഗാഡ്ചിറോളി, പ്രണിത ഹെഡ്ക്വാര്‍ട്ടേഴ്സിലെ കമാന്‍ഡോകളുമായി സ്ഥലത്തെത്തുകയായിരുന്നു.

ഏറ്റുമുട്ടലിനെ തുടര്‍ന്ന് 13 മാവോവാദികളുടെ മൃതദേഹം സ്ഥലത്ത് നിന്ന് കണ്ടെടുത്തതായും തെരച്ചില്‍ തുടരുകയാണെന്നും ഡി.ഐ.ജി സന്ദീപ് പാട്ടീല്‍ അറിയിച്ചു.

You might also like