19- മത് ഐ പി സി. കൊട്ടാരക്കര സെന്റർ കൺവെൻഷൻ സുവിശേഷ വിളംബര റാലിയോട് കൂടി ആരംഭിച്ചു.

0

കൊട്ടാരക്കര : ഇന്ത്യാ പെന്തകോസ്ത് ദൈവസഭ (ഐ പി സി ) 19- മത് കൊട്ടാരക്കര സെന്റർ കൺവെൻഷൻ നൂറു കണക്കിന് വിശ്വാസികൾ അണി നിരന്ന സുവിശേഷ വിളംബര റാലിയോട് കൂടി ആരംഭിച്ചു. ഐ. പി. സി കൊട്ടാരക്കര സെന്റർ പാസ്റ്റർ ഡാനിയേൽ ജോർജ്, അസോസിയേറ്റ് സെന്റർ പാസ്റ്റർ. എ. ഒ തോമസ് കുട്ടി, വൈസ് പ്രസിഡന്റ് പാസ്റ്റർ. തോമസ് മാത്യു, സെക്രട്ടറി പാസ്റ്റർ. ഷിബു ജോർജ്, ജോയിന്റ് സെക്രട്ടറി കെ. പി തോമസ്, ട്രഷറർ മാത്യു സാം, പബ്ളിസിറ്റി കൺവീനർ സാംസൺ പാളക്കോണം, റാലി കൺവീനർ പാസ്റ്റർ. വിൽസൺ. പി. എബ്രഹാം, പി. വൈ. പി. എ സെന്റർ പ്രസിഡന്റ് പാസ്റ്റർ സാബു ജോർജ്, സോദരി സമാജം സെന്റർ പ്രസിഡന്റ് അമ്മിണി എബ്രഹാം, സൺ‌ഡേ സ്കൂൾ സെന്റർ സെക്രട്ടറി പാസ്റ്റർ. റെജി ജോർജ് എന്നിവർ നേതൃത്വം നൽകി. കൺവെൻഷൻ 24 ന് സംയുക്‌ത ആരാധനയോടു കൂടി സമാപിക്കും.

You might also like