പുണ്യനാട് തീർഥാടനം: സബ്സിഡി വേണമെന്ന് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി

0

ഇരിട്ടി • ഇസായേൽ അടക്കമു ള്ള പുണ്യനാടുകളിലേക്ക് തീർഥാടനം നടത്തുന്നതിന് വിശ്വാസികൾ ക്ക് സബ്സിഡിയും വേദപാഠ അധ്യാപകർക്ക് ഗ്രാന്റും അനുവദിക്കാൻ സർക്കാർ നടപടി സ്വീകരി ക്കണമെന്ന് ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 10 ശതമാനം ഇഡബ്ലഎസ് സംവരണത്തിന് സംസ്ഥാനത്തെ ഉദ്യോഗസ്ഥ ലോബി കൂച്ചുവിലങ്ങിട്ടെന്നും നേതാക്കൾ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ യുപിഎസി, എസ്എസ്സി , റെയിൽവേ, ബാങ്കിങ് മേഖലകളിലും യുജിസി നെറ്റ്, നീറ്റ് എന്നിവയിലും മുന്നാക്ക സംവരണ അവസരങ്ങളേറെയാണ്. എന്നിട്ടും സംസ്ഥാനത്തെ ഉദ്യോഗസ്ഥ ലോബി അർഹരായ അനേകർക്ക് സർക്കാർ മാനദണ്ഡങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് ഇഡബ്ലഎസ് സർട്ടിഫിക്കറ്റ് നിഷേധിക്കുകയാണ്. . ആയിരത്തിൽ താഴെ ആളുകൾക്ക് മാത്രമേ കേരളത്തിൽ ഈ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളൂവെന്നു വിവരാവകാശ രേഖ പറയുന്നു. കുടുംബ വാർഷിക വരുമാനം – 8 ലക്ഷം രൂപ, 5 ഏക്കർ കൃഷിഭൂമി, പഞ്ചായത്ത് പ്രദേശത്ത് 4.2 – സെന്റ് ഹൗസ് പ്ലോട്ട്, നഗരസഭ, കോർപറേഷൻ പരിധിയിൽ 2.1 സെന്റ് ഹൗസ് പ്ലോട്ട്, വീടിന്റെ വിസ്തീർണം 1000 ചതുരശ്ര അടി എന്നിവയാണു മാനദണ്ഡങ്ങൾ. കേരളത്തിലെ സാഹചര്യത്തിൽ കൃഷിയിടവും വീടും ഒരുമിച്ചാണ്. സംസ്ഥാനത്ത് 2 കൃഷിക്ക് അനുയോജ്യമായ കരഭൂമി മുഴുവൻ റവന്യൂ രേഖകൾ പ്രകാരം തോട്ടം അല്ലെങ്കിൽ പുരയിടം എന്നാണ്. സ്വന്തമായി വീട് ഇല്ലെങ്കിലും കരഭൂമിയായ കൃഷിസ്ഥലം മുഴുവൻ ഹൗസ് പ്ലോട്ട് ആയി കണക്കാക്കി സർട്ടിഫിക്കറ്റുകൾ നിഷ് ധിക്കുകയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി സണ്ണി തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെകട്ടറി ജേക്കബ് പുതുപ്പള്ളി, സെകട്ടറി ബിജു കല്ലുപുരയിൽ, ജില്ലാ പ്രസിഡന്റ് ജോസ് കൊട്ടിയൂർ എന്നിവർ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരമുള്ള പാർട്ടിയാണ് തങ്ങളുടേതെന്നും കണ്ണൂരിൽ ജില്ലാ കമ്മിറ്റി രൂപീകരിച്ചതായും നേതാക്കൾ അറിയിച്ചു.

You might also like