രാജ്യത്ത് ഇതുവരെ നല്‍കിയത് 61 കോടി ഡോസ് വാക്‌സിന്‍

0

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം വാക്‌സിന്‍ വ്യാപനം വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതുവരെ രാജ്യത്ത് 61 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 68 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ നല്‍കി.

ഔദ്യോഗിക അറിയിപ്പനുസരിച്ച്‌ രാജ്യത്ത് 61,10,43,573 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്.

24 മണിക്കൂറിനുള്ളില്‍ 67,87,305 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്.

You might also like