ഇന്ത്യയില്‍ 2024ഓടെ 6 ജി അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി

0

ഡല്‍ഹി: രാജ്യത്ത്​ 6ജി സാ​ങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന്​ പ്രഖ്യാപിച്ചിരിക്കുകയാണ്​ കേന്ദ്ര വാർത്താവിനിമയ വകുപ്പ്​ മന്ത്രി അശ്വിനി വൈഷ്ണവ്​.2023 അവസാനത്തേക്കോ 2024 തുടക്കത്തിലോ​ രാജ്യത്ത്​​ 6ജി അവതരിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നാണ്​ മന്ത്രി ഒരു ഓൺലൈൻ വെബിനാറിലൂടെ അറിയിച്ചത്​. എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും ഇതിനകം 6ജി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ എക്സ്പ്രസും ഫിനാൻഷ്യൽ എക്സ്പ്രസും ചേർന്നാണ്​ വെബിനാർ സംഘടിപ്പിക്കുന്നത്.

You might also like