TOP NEWS| Flood in Kerala | കേരളത്തിൽ പ്രളയം ആവർത്തിക്കപ്പെടാമെന്ന് കാലാവസ്ഥാ പഠനം

0

 

കോഴിക്കോട്: പ്രളയത്തിൻ്റെ കാര്യത്തിൽ കേരളം സുരക്ഷിതമല്ലെന്ന് പഠനം. ആവർത്തിക്കപ്പെടാനുള്ള സാധ്യത വർധിക്കുന്നതായും കാലാവസ്ഥാ പഠനങ്ങൾ പറയുന്നു. 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയത്തിനു പിന്നില്‍ ലഘുമേഘ വിസ്‌ഫോടനവും കാലവര്‍ഷ ഘടനയിലെ മാറ്റവുമാണ്.  കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അഡ്വാന്‍സ്ഡ് സെന്റര്‍  ഫോര്‍ അറ്റ്‌മോസ്ഫിയറിക് റഡാര്‍ റിസര്‍ച്ച് (കുസാറ്റ് റഡാര്‍ കേന്ദ്രം) ഡയറക്ടര്‍ ഡോ. എസ്. അഭിലാഷിന്റെ നേതൃത്വത്തില്‍ റഡാര്‍ കേന്ദ്രം ശാസ്ത്രജ്ഞരായ  ഡോ.പി വിജയകുമാര്‍, കെ. മോഹന്‍കുമാര്‍, കുസാറ്റിലെ എ. വി ശ്രീനാഥ്, യു. എന്‍ ആതിര, ബി. ചക്രപാണി, യു.എസിലെ മിയാമി സര്‍വകലാശാലയിലെ ബ്രയാന്‍. ഇ മേപ്‌സ്, പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മീറ്റിയറോളജിയിലെ എ.കെ ഷായ്്, കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ടി.എന്‍ നിയാസ്, ഒ. പി ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.

You might also like