TOP NEWS| 3ഡി പ്രിന്‍റ് ചെയ്ത ലോകത്തെ ആദ്യത്തെ ഉരുക്കുപാലം തുറന്നു
3 ഡി പ്രിന്‍റില്‍ തയ്യാറാക്കിയ ആദ്യത്തെ ഉരുക്ക് പാലം നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാമില്‍ തുറന്നു. വെല്‍ഡിംഗ് ടോര്‍ച്ചുകള്‍ ഉപയോഗിച്ച് റോബോട്ടിക് ഉപകരണങ്ങള്‍ കൊണ്ടാണ് ഇത് സൃഷ്ടിച്ചത്. 4500 കിലോഗ്രാം സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. റോബോട്ടുകള്‍ നിര്‍മ്മിച്ച 12 മീറ്റര്‍ നീളമുള്ള ഇതിന്റെ പൂര്‍ത്തീകരണത്തിന് ആറുമാസമെടുത്തു. കഴിഞ്ഞയാഴ്ച സെന്‍ട്രല്‍ ആംസ്റ്റര്‍ഡാമിലെ ഡെസിഡ്ജ്‌സ് അച്ചര്‍ബര്‍ഗ്വാള്‍ കനാലിന് മുകളിലൂടെയാണ് ഇത് എത്തിച്ചത്, ഇത് ഇപ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും തുറന്നിരിക്കുന്നു.