TOP NEWS| കോവിഡ് ചികിത്സക്ക് സൊട്രോവിമാബ് മരുന്ന്ഫലപ്രദമെന്ന് അബൂദബി
കോവിഡ് ചികിത്സക്ക് സൊട്രോവിമാബ് മരുന്ന്ഫലപ്രദമെന്ന് അബൂദബി
അബൂദബി ഹെൽത്ത് ഡിപ്പാർട്മെന്‍റും ദുബൈ ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് ജൂൺ 30 മുതൽ ജൂലൈ 13 വരെ നടത്തിയ ചികിത്സയുടെ ഫലമാണ് പുറത്തുവിട്ടത്. രണ്ടാഴ്ചക്കുള്ളിൽ 6175 രോഗികൾക്കാണ് സൊട്രോവിമാബ് നൽകിയത്. ഇതിൽ 52 ശതമാനം പേരും 50 വയസ്സിന് മുകളിലുള്ളവരോ കാൻസർ, ഹൃദ്രോഗം, പ്രമേഹം ഉൾപ്പെടെയുള്ള രോഗമുള്ളവരോ ആയിരുന്നു. 97 ശതമാനം പേരും 14 ദിവസത്തിനുള്ളിൽ രോഗമുക്തരായി. ഒരാൾ പോലും മരിച്ചില്ല. 99 ശതമാനം പേർക്കും ഐ.സി.യു വാസം വേണ്ടിവന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സൊട്രോവിമാബിന് അനുമതി നൽകിയ ലോകത്തെ ആദ്യ രാജ്യമാണ് യു.എ.ഇ