കേരളത്തിന് പൂട്ടിട്ട് തമിഴ്‌നാടും, അതിര്‍ത്തിയില്‍ കര്‍ശന പരിശോധന

0

നാഗര്‍കോവില്‍: കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്നാടും. കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കന്യാകുമാരി ജില്ലാഭരണകൂടം ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. തമിഴ്നാട് പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ഇന്ന് മുതല്‍ കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്നവര്‍ക്കാണ് ഈ ചട്ടം ബാധകമാക്കിയിരിക്കുന്നത്. ഒപ്പം ഇ – പാസും വേണം.

അതേസമയം രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ പതിനാല് ദിവസം പിന്നിട്ടവര്‍ക്ക് ഇളവ് നല്‍കും. കേരളത്തില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളെയും കളിയിക്കാവിള ചെക്ക്‌പോസ്‌റ്റില്‍ തടഞ്ഞ് മതിയായ രേഖകള്‍ കൈവശം ഉണ്ടോ എന്ന് പരിശോധിച്ച ശേഷമാണ് തമിഴ്നാട്ടലേക്ക് കടത്തിവിടുന്നത്. ആശുപത്രികളിലേക്ക് പോകുന്നവരെ തടയുന്നില്ല. അതിര്‍ത്തിയില്‍ 24 മണിക്കൂറും പരശോധന ഉണ്ടാകുമെന്ന് കന്യാകുമാരി ജില്ലാ കളക്ടര്‍ അരവിന്ദ് പറഞ്ഞു. ചരക്ക് വാഹനങ്ങള്‍ക്ക് ഇളവുണ്ട്.

You might also like