കോവിഡ്: രണ്ടാം ലോക്ക് ഡൗണില്‍ പിഴയായി പോലീസ് പിരിച്ചത് 125 കോടി രൂപ

രണ്ടാം ലോക്ക് ഡൗണില്‍ പൊലീസ് പിഴയായി പിരിച്ചത് 125 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 17.75 ലക്ഷം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസുകളുടെ എണ്ണവും പിഴത്തുകയും കേരളാ പൊലീസിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഈ കണക്കുകള്‍ പരിശോധിച്ചാണ് രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് പിരിച്ച തുകയുടെ കണക്ക് ലഭ്യമാകുന്നത്.
ആള്‍ക്കൂട്ടങ്ങള്‍, ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുക, ക്വാറന്റീന്‍ ലംഘനം തുടങ്ങി വിവിധ കാരണങ്ങള്‍ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.