TOP NEWS| കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തനം നടത്തിയ പാസ്റ്റർ മണിക്കുട്ടന് മുഖ്യമന്ത്രിയുടെ ആദരം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തനം നടത്തിയ പാസ്റ്റർ മണിക്കുട്ടന് മുഖ്യമന്ത്രിയുടെ ആദരം
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തനം നടത്തിയ പാസ്റ്റർ മണിക്കുട്ടനെ സ്വാതന്ത്ര്യ ദിനത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് മുഖ്യമന്ത്രി ആദരിച്ചു.
ഡോക്ടർമാർക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും ഒപ്പം ഒരു പെന്തകോസ്ത് പാസ്റ്റർ ആദരിക്കപ്പെട്ടത് ഏറെ അഭിമാനർഹമാണ്. വേറ്റിനാട് ഹോളി പെന്തകോസ്ത് മിഷൻ സഭാ ശുശ്രൂഷകനും ജില്ലാ ഭരണകൂടം അംഗീകരിച്ച സന്നദ്ധ സേവ പ്രവർത്തകനുമാണ് പാസ്റ്റർ മണിക്കുട്ടൻ.സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായ തനിക്കു ചുറ്റുമുള്ളവരെ ചേർത്തു പിടിക്കാൻ കാണിച്ച സന്മനസ്സിനും കഠിനധ്വാനത്തിനും ലഭിച്ച അംഗീകാരമാണിത്.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും വെമ്പായം ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ മന്ത്രി ജി. ആർ. അനിലും പാസ്റ്റർ മണികുട്ടനെ ആദരിച്ചു. ‘ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന് ചെയ്യുന്നത് എനിക്ക് ചെയ്യുന്നു’ എന്ന ക്രിസ്തു വചനം നെഞ്ചിലേറ്റിക്കൊണ്ട് അദ്ദേഹം കർമ്മനിരതനാണ്. ജന്മം കൊണ്ട് കാട്ടാക്കട ചെമ്പൂർ സ്വദേശിയാണെങ്കിലും കർമ്മം കൊണ്ട് വെമ്പായം പഞ്ചായത്തിന്റെ ജീവനാഡിയാണ് ഈ ദൈവദാസൻ. ആത്മീയ ശുശ്രൂഷയ്ക്കൊപ്പം എളിയവർക്ക് കൈത്താങ്ങലാകുന്നത് അനുകരണീയമാണ്.
ആംബുലൻസിന്റെ അഭാവത്തിൽ പകരം സേവനം നൽകാനും കോവിഡ് ബാധിച്ച് മരിച്ചവരെ
സംസ്കരിക്കാനും മണിക്കുട്ടൻ പാസ്റ്ററിന് ഒരു മടിയുമില്ല. വാഹനാപകടത്തിൽ പെട്ട പാസ്റ്ററെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കാനും മുന്നിലുണ്ടായിരുന്നു. മാസ്കം സാനിറ്റയിസറും ഭക്ഷണ കിറ്റും നിറച്ച വാഹനവുമായി എപ്പോഴും പ്രവർത്തന സന്നദ്ധനാണ്; ആവശ്യം ഏതുമാകട്ടെ ഒരു ഫോൺ വിളിക്കപ്പുറത്ത് പാസ്റ്റർ എത്തിയിരിക്കും. സ്റ്റാറി പുഷ്പം ഭാര്യയും, ഹെപ്തസിബ, ബ്ലസ്സിംഗ് എന്നിവർ മക്കളുമാണ്. പാസ്റ്റർ മണിക്കുട്ടന്റെ ഫോൺ നമ്പർ. 9747968147