TOP NEWS| ചെന്നായ്ക്കളിൽ ഏറ്റവുമധികം വംശനാശ ഭീഷണി ഇന്ത്യൻ ചെന്നായ്ക്കൾക്ക്, ഇല്ലാതെയാവുമോ?
ചെന്നായ്ക്കളിൽ ഏറ്റവും കൂടുതൽ വംശനാശഭീഷണി നേരിടുന്നത് ഇന്ത്യൻ ചെന്നായ്ക്കളാണെന്ന് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യൻ ചെന്നായയുടെ ജനിതകഘടന പരിശോധിച്ചതിനെ തുടർന്നാണ് ഗവേഷകർ ഇത് കണ്ടെത്തിയത്. ഇപ്പോൾ നിലനിൽക്കുന്ന ഏറ്റവും പഴയ ചെന്നായ്ക്കളുടെ വംശത്തിന്റെ പിന്തുടർച്ചക്കാരാണ് ഇന്ത്യൻ ചെന്നായ്ക്കളെന്നും പഠനം പറയുന്നു. ഡേവിസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും താഴ്ന്ന പ്രദേശങ്ങളിലാണ് ഇന്ത്യൻ ചെന്നായ്ക്കൾ കൂടുതലായും കാണപ്പെടുന്നത്.