മതപരമായ കാരണങ്ങളാൽ വാക്സിനേഷൻ ഇളവുകൾ നിഷേധിച്ചതിന് വിദ്യാർത്ഥികൾ കത്തോലിക്കാ സർവകലാശാലക്കെതിരേ കേസ് കൊടുത്തു
കൊറോണ വൈറസ് വാക്സിൻ എടുക്കാതിരിക്കാൻ മതപരമായ ഇളവുകൾ നേടാനുള്ള അഭ്യർത്ഥന നിരസിച്ചതിന് നാല് പ്രോ-ലൈഫ് വിദ്യാർത്ഥികൾ കത്തോലിക്കാ സർവകലാശാലക്കെതിരേ കേസ് കൊടുത്തു. ഒമാഹ, നെബ്രാസ്ക, അരിസോണയിലെ ഫീനിക്സ് എന്നിവിടങ്ങളിലെ ജെസ്യൂട്ട് അഫിലിയേറ്റഡ് സ്കൂളായ ക്രൈറ്റൺ യൂണിവേഴ്സിറ്റി കാമ്പസുകളിലുള്ള വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് മുമ്പ് കൊറോണ വൈറസ് ആദ്യ വാക്സിൻ ഡോസെങ്കിലും എടുത്തതിന്റെ തെളിവ് നൽകണമെന്ന് ഉത്തരവിറക്കി.
വാക്സിൻ എടുക്കുന്നതിൽ നിന്ന് മെഡിക്കൽ ഇളവുകൾ അഭ്യർത്ഥിക്കാൻ സർവകലാശാല വിദ്യാർത്ഥികളെ അനുവദിക്കുമ്പോൾ, മതപരമായ എതിർപ്പുകളുടെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിക്കില്ല എന്നതിനെതിരെയാണ് നാല് വിദ്യാർത്ഥികൾ കേസ് കൊടുത്തിരിക്കുന്നത്.
നെബ്രാസ്കയിലെ ഡഗ്ലസ് കൗണ്ടിയിലെ ജില്ലാ കോടതിയിൽ ബുധനാഴ്ച ക്രൈറ്റൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ ലോറൻ രാമേക്കേഴ്സ്, പാട്രിസ് ക്വാഡ്രൽ, സാറാ സ്റ്റിൻസൽ, ജെയ്ൻ ഡോ എന്നിവരുടെ പേരിൽ അഭിഭാഷകൻ റോബർട്ട് സള്ളിവൻ കേസ് ഫയൽ ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിൻ ലഭിക്കാനുള്ള സമയപരിധി സെപ്റ്റംബർ 7 ആയി ക്രൈറ്റൺ സർവകലാശാല നിശ്ചയിച്ചിട്ടുണ്ടെന്ന് അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്ത് കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിക്കാത്ത ഏതൊരു വിദ്യാർത്ഥിയെയും എൻറോൾ ചെയ്യാൻ അനുവധിക്കില്ല.
നാലു പരാതിക്കാർക്കും കോവിഡ് -19 വാക്സിനുകളോട് മതപരമായ എതിർപ്പുകളുണ്ട്, വാക്സിനുകൾ വികസിപ്പിച്ചതും കൂടാതെ ഗർഭച്ഛിദ്രം വഴി ഉണ്ടാകുന്ന ഗർഭപിണ്ഡത്തിന്റെ കോശ ലൈനുകളുപയോഗിച്ച് പരീക്ഷിച്ചതും ചിലതിന് ഗുരുതരമായ രോഗാവസ്ഥകളും ഉണ്ടാകുകയും ചെയ്യും എന്നുള്ള കാരണത്താലും വാക്സിൻ ‘ശുപാർശ ചെയ്യപ്പെടുന്നില്ല എന്നാണ് അവരുടെ ഭാഗം. ഗർഭച്ഛിദ്രം മൂലമുണ്ടാകുന്ന ഗർഭപിണ്ഡ കോശ ലൈനുകൾ ഉപയോഗിച്ച് വികസിപ്പിച്ചതും പരീക്ഷിച്ചതുമായ വാക്സിനുകളുടെ ഉപയോഗം കത്തോലിക്കാ സഭയെ വിഭജിച്ചു എന്നും ഇത് ഗർഭച്ഛിദ്രത്തിനെതിരായ തുറന്ന എതിർപ്പിന് പേരുകേട്ടതാണ് എന്നുമാണ് പറഞ്ഞിരിക്കുന്നത്.