TOP NEWS| ഇനി മുതല്‍ ‘പി.എം പോഷണ്‍’; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ ‘നാഷണല്‍ സ്‌കീം ഫോര്‍ പി.എം. പോഷണ്‍ ഇന്‍ സ്‌കൂള്‍സ്’ എന്നറിയപ്പെടും. പദ്ധതി അടുത്ത അഞ്ചുവര്‍ഷത്തേക്കു കൂടി നീട്ടാനും ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 54,000 കോടിരൂപയും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടിരൂപയുമാണ് ചെലവഴിക്കുന്നത്. 11.20 ലക്ഷം സ്‌കൂളുകളില്‍ പഠിക്കുന്ന 11.80 കോടി കുട്ടികള്‍ക്ക് പി.എം. പോഷണ്‍ പദ്ധതിയുടെ ഗുണം ലഭിക്കും.