സംസ്ഥാനത്ത് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടത്തുന്ന സിറോ പ്രിവിലന്‍സ് പഠനറിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും. എത്ര പേര്‍ കൊവിഡ് പ്രതിരോധ ശേഷി നേടിയിട്ടുണ്ടെന്ന് വ്യക്തമാകാന്‍ സംസ്ഥാനം സ്വന്തം നിലയ്ക്ക് നടത്തുന്ന സര്‍വേയാണിത്.
സംസ്ഥാനത്താകെ മുപ്പതിനായിരത്തില്‍പ്പരം ആളുകളില്‍ നടത്തിയ കൊവിഡ് പ്രതിരോധന ആന്റിബോഡി പരിശോധനാ ഫലമാണ് സിറോ സര്‍വേ ഫലം. സര്‍വേ പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. വാക്‌സിനേഷനിലൂടെയും രോഗം വന്നും എത്രപേര്‍ക്ക് കൊവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് പഠനത്തിലൂടെ കണ്ടെത്താന്‍ സാധിക്കും. ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും കഴിയും. ഇതിലൂടെ കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല്‍ സുരക്ഷിതരാക്കാനും കഴിയും.