മാസ്ക് ഉപയോഗം കുറയുന്നു; അലംഭാവം അപകടകരം

0

ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് മാസ്ക് ഉപയോഗിക്കുന്നവരുടെയും അകലം പാലിക്കുന്നവരുടെയും എണ്ണം കുറഞ്ഞു വരുന്നതായി സർവേ. 366 ജില്ലകളിൽ നടത്തിയ സർവേയിൽ തങ്ങളുടെ നാട്ടിൽ മാസ്ക് ധരിക്കുന്നതായി കാണുന്നുവെന്നു 13% പേർ മാത്രമാണു പറഞ്ഞത്. അകലം പാലിക്കപ്പെടുന്നുവെന്നു പറഞ്ഞതു വെറും 6%.

ജനങ്ങൾക്കിടയിൽ ഭയം കുറഞ്ഞുവരുന്നതായും അലംഭാവം കൂടുന്നതായും സർവേ പറയുന്നു. ഈ മനോഭാവം കോവിഡിന്റെ ശക്തമായ മൂന്നാംതരംഗത്തിനു വഴിയൊരുക്കാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

You might also like