TOP NEWS| കൽക്കരി ക്ഷാമം; പ്രതീക്ഷയോടെ ഗൾഫ് വിപണി
കൽക്കരി, പ്രകൃതിവാതകം എന്നിവയുടെ കുറവ് നികത്താനായി എണ്ണക്ക് ആഗോള തലത്തിൽ ആവശ്യം വർധിക്കുന്നു. 84 ഡോളറിനടുത്താണ് നിലവിൽ എണ്ണ വില. ആവശ്യം വർധിച്ചതോടെ വില ഉയരുന്നതിൽ പ്രതീക്ഷയിലാണ് ഗൾഫ് വിപണി. നിലവിൽ ഓരോ ദിവസവും ആഗോള വിപണിയിലേക്ക് 96 ദശലക്ഷം ബാരലാണ് എണ്ണ എത്തുന്നത്. ഇതിലേക്ക് പ്രതിദിനം അഞ്ച് ലക്ഷം ബാരൽ കൂടി വേണ്ടിവരുമെന്നാണ് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി പുറത്തുവിട്ട കണക്കിൽ പറയുന്നത്. അതേസമയം കൽക്കരി, പ്രകൃതിവാതകം എന്നിവയ്ക്ക് വേണ്ടി രൂക്ഷമായ പ്രതിസന്ധിയാണ് ഏഷ്യൻ രാജ്യങ്ങളിൽ അനുഭവിക്കുന്നത്.