TOP NEWS| ഉത്തരാഖണ്ഡ് പ്രളയത്തില്‍ മരണം 7 ആയി; കുടുങ്ങികിടക്കുന്നത് 100 ലധികം പേർ

0

ദില്ലി: ഉത്തരാഖണ്ഡ് പ്രളയത്തില്‍ മരണം ഏഴായി. നൈറ്റിനാളില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് വലിയ നാശനഷ്ടമാണുണ്ടായത്. നൂറിലധികം പേരാണ് ഇവിടെ കുടുങ്ങു കിടക്കുന്നത്. മണ്ണിടിച്ചിലിലും, മലവെള്ളപ്പാച്ചിലിലുമായി നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും നിരവധി പാലങ്ങളും കെട്ടിടങ്ങളും ഒലിച്ചു പോവുകയും ചെയ്തിട്ടുണ്ട്.

നൈനിറ്റാള്‍ നദി കരവിഞ്ഞൊഴുകിയതിനാല്‍ ചുറ്റും വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് നൈനിറ്റാളിലെ വിവിധ ഹോട്ടലുകളിലായി നൂറിലേറെ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

മല ഇടിഞ്ഞതിനെ തുടര്‍ന്ന് ദേശീയ പാതവഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി തീര്‍ത്ഥാടകര്‍ ബദരീനാഥ് ക്ഷേത്രത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

You might also like