ഇന്ധനവില വർധനക്ക് പുറമേ പാചകവാതക വിലയും കുതിക്കുന്നു.
ഇന്ധനവില വർധനക്ക് പുറമേ പാചകവാതക വിലയും കുതിക്കുന്നു. വാണിജ്യ സിലിണ്ടറിന് 266 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1,994 രൂപയായി. എന്നാൽ വീടുകളിലേക്കുള്ള ള്ള പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല.
അതേസമയം, രാജ്യത്ത് ഇന്ധനവില അടിക്കടി കുതിച്ചുയരുകയാണ്. പെട്രോളിനും ഡീസലിനും 48 പൈസ വീതം ഇന്ന് വർധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ ഉയർന്ന വർധനവാണിത്.
ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 109.90 രൂപയും ഡീസലിന് 103.69 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 111.72 രൂപയും ഡീസലിന് 105.46 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 109.99 രൂപയും ഡീസലിന് 103.92 രൂപയുമായി വർധിച്ചു.