റഫാൽ: 2007-12 കാലയളവിൽ ഇടനിലക്കാരന് കൈക്കൂലി 65 കോടി

0

ന്യൂഡൽഹി ∙ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റഫാൽ യുദ്ധവിമാന കരാറിലെ ഇടനിലക്കാരൻ സുഷേൻ ഗുപ്തയ്ക്ക് റഫാൽ നിർമാതാക്കളായ ഡാസോ ഏവിയേഷൻ 65 കോടി രൂപ കൈക്കൂലി നൽകിയെന്നും അതേക്കുറിച്ച് വിവരം ലഭിച്ചിട്ടും സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അനങ്ങിയില്ലെന്നും വെളിപ്പെടുത്തൽ. മൊറീഷ്യസിൽ സുഷേന്റെ ഉടമസ്ഥതയിലുള്ള വ്യാജ കമ്പനിയുടെ പേരിൽ ഡാസോ പണം കൈമാറിയതിന്റെ രേഖകൾ ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട് പുറത്തുവിട്ടു. 36 യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്കു വിൽക്കുന്നതിനുള്ള 59,000 കോടി രൂപയുടെ കരാർ സ്വന്തമാക്കാൻ 2007–12 കാലയളവിലാണു സുഷേൻ ഗുപ്തയ്ക്കു ഡാസോ കൈക്കൂലി നൽകിയത്. ഇതിനു പകരമായി കരാറുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിലെ നിർണായക വിവരങ്ങൾ 2015 ൽ ഡാസോയ്ക്കു സുഷേൻ ചോർത്തി നൽകി. വിഐപികൾക്കു പറക്കാൻ അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്ററുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിലും സുഷേൻ ഇടനിലക്കാരനായിരുന്നു. ഈ കേസിൽ സുഷേനെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്. 

You might also like