‘സൈനികന്‍റെ മകനാണ് ഞാൻ, എന്‍റെ നാട്ടിൽ സൈനികരെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല’; രാജീവ് ചന്ദ്രശേഖർ
ദില്ലി: രാജ്യത്തെ സേവിക്കുന്ന സൈനികരെ അപമാനിക്കുന്ന നിലപാട് കേരളത്തിലുണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar). വിരമിച്ച സൈനികന്‍റെ മകനാണ് താനെന്നും, അങ്ങനെയുള്ളവർക്ക് ഒരുതരത്തിലും അംഗീകരിക്കാനാവുന്നതല്ല കേരളത്തിലുണ്ടാകുന്ന ഇത്തരം പ്രവണതകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈനികരുടെ ത്യാഗത്തെ അപകീർത്തിപ്പെടുന്നതിന് കേരളത്തിൽ നേതൃത്വം നൽകുന്നത് സിപിഎമ്മും ഉദ്യോഗസ്ഥ വൃന്ദവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര മന്ത്രി വി മുരളീധരനൊപ്പെ ദില്ലയിൽ വാർത്താ സമ്മേളനം നടത്തിയാണ് രാജീവ് ചന്ദ്രശേഖർ കടുത്ത ഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയത്.