ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്ല് തിങ്കളാഴ്ച ലോക്സഭയിൽ

0

ദില്ലി: ആധാർ കാർഡും (Aadhar Card) തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും (Voters ID) തമ്മിൽ ബന്ധിപ്പിക്കാനുള്ള ബില്ല് (Voting Reforms Bill)  കേന്ദ്രസർക്കാർ തിങ്കളാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. കള്ളവോട്ട് (Bogus Vote) തടയുകയെന്ന ലക്ഷ്യത്തോടെയാണ് ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം ദില്ലിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം (Central Cabinet) ഇതടക്കമുള്ള തെരഞ്ഞെടുപ്പ് ചട്ട പരിഷ്കരണത്തിന് അംഗീകാരം നൽകി.

You might also like