ഐപിസി കൊട്ടാരക്കര മേഖല സണ്ടേസ്കൂൾസ് അസോസിയേഷൻ താലന്ത് പരിശോധന വിജയകരമായി സമാപിച്ചു.
കൊട്ടാരക്കര : ഐപിസി കൊട്ടാരക്കര മേഖല സണ്ടേസ്കൂൾസ് അസോസിയേഷൻ താലന്ത് പരിശോധന ഒക്ടോബർ രണ്ടിന് കേരള തിയോളജിക്കൽ സെമിനാരിയിൽ നടന്നു. രാവിലെ 8. ന് പ്രാർത്ഥിച്ച് രജിട്രേക്ഷൻ ആരംഭിച്ചു. 8.30 ന് ഉദ്ഘാടന സമ്മേളനം മേഖല പ്രസിഡന്റ് പാസ്റ്റർ ബിജുമോൻ കിളിവയലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഐപിസി കേരള സംസ്ഥാന ട്രഷറർ ബ്രദർ പി.എം. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് പാസ്റ്റർ സാജൻ ഈശോ പ്ലാച്ചേരി സ്വാഗതവും മേഖല സെക്രട്ടറി പാസ്റ്റർ ബിജു ജോസഫ് കൃതജ്തതയും അറിയിച്ചു.
5 സ്റ്റേജുകളിലായി 500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. 9 മണിക്ക് ആരംഭിച്ച് 4.45 ന് സമാപിച്ചു. സമാപന സമ്മേളനത്തിൽ താലന്ത് പരിശോധന കൺവീനർ ബ്രദർ ജേക്കബ് ജോൺ റിസൾട്ട് അറിയിച്ചു. സെന്റർ അടിസ്ഥാനത്തിൽ പത്തനാപുരം ഒന്നാം സ്ഥാനം, വേങ്ങൂർ രണ്ടാം സ്ഥാനം, അടൂർ വെസ്റ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യന്മാർ റീജാ ജോയി ചെറുവക്കൽ, ഇവാൻജലീൻ ജോൺസൺ വേങ്ങൂർ. ട്രഷറർ ബ്രദർ എ. അലക്സാണ്ടർ, പാസ്റ്റർ ജോൺസൻ തോമസ്, ബ്രദർ ജെറിൻ ജെയിംസ് എന്നിവർ ടാബുലേക്ഷൻ വർക്ക് ചെയ്തു. താലന്ത് ജോയിന്റ് കൺവീനർ പാസ്റ്റർ രാജൻ വർഗീസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ റെജി ജോർജ് , ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജിനു ജോൺ , മേഖല കമ്മിറ്റി അംഗങ്ങൾ, സെന്റർ സൂപ്രണ്ടന്മാർ എന്നിവർ നേതൃത്വം നൽകി.