മേഘവിസ്‌ഫോടനത്തിലും പ്രളയത്തിലും ഒറ്റപ്പെട്ട സിക്കിമിലെ ഗ്രാമങ്ങള്‍ക്ക് സങ്കടമോചന പദ്ധതിയുമായി സൈന്യം.
ഗാങ്‌ടോക്ക്: മേഘവിസ്‌ഫോടനത്തിലും പ്രളയത്തിലും ഒറ്റപ്പെട്ട സിക്കിമിലെ ഗ്രാമങ്ങള്‍ക്ക് സങ്കടമോചന പദ്ധതിയുമായി സൈന്യം. ലാച്ചന്‍, ലാചുങ് മേഖലകളില്‍ കുടുങ്ങിയ മൂവായിരം പേരെ സുരക്ഷിതരാക്കാന്‍ കര, വ്യോമസേനകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകളുടെ സഹായത്തോടെ ഒറ്റപ്പെട്ടവരെ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കുമെന്ന് സിക്കിം ചീഫ് സെക്രട്ടറി വിജയ് ഭൂഷണ്‍ പഥക് പറഞ്ഞു. അതിനിടെ, സൈന്യത്തിന്റെ ത്രിശക്തി കോര്‍പ്‌സ് ഈ മേഖലകളില്‍ കുടുങ്ങിയ 1471 വിനോദസഞ്ചാരികളെ കണ്ടെത്തി.