ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ തയാറെടുത്ത് ഇസ്രായേല്‍

0

ടെല്‍അവീവ്: ഗാസ മുനമ്പിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ കരയാക്രമണം നടത്തുന്നതിനിടെ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഹമാസിന്റെ തുരങ്കങ്ങള്‍ നശിപ്പിക്കാന്‍ നടപടികളാരംഭിച്ച് ഇസ്രായേല്‍ സൈന്യം. സൈന്യത്തിലെ എന്‍ജിനീയര്‍മാര്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങളിലാണ്. റോബോട്ടുകളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചാണ് ഇത് നടപ്പാക്കുക, ഐഡിഎഫ് അറിയിച്ചു.

എന്നാല്‍, ഒരു സാഹചര്യത്തിലും ഇസ്രായേലി സൈന്യം തുരങ്കങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കരുതെന്ന് ഐഡിഎഫിന്റെ മുന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് യായിര്‍ ഗോലന്‍ മുന്നറിയിപ്പ് നല്കി. വലിയ അപകടമാണത്. ഹമാസ് ഭീകരര്‍ അവിടങ്ങളില്‍ ഒളിഞ്ഞിരിപ്പുണ്ടാകാം. തുരങ്കങ്ങളുടെ പ്രവേശന ഭാഗത്തൂടെ പുക കയറ്റിവിടുകയോ പ്രവേശനകവാടം മൂടുകയോ ചെയ്യാം. അതിലൂടെ ഭീകരരെ പുറത്തെത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം സൈന്യത്തോട് നിര്‍ദേശിച്ചു.

പുതിയതായി ഹമാസിന്റെ നിരവധി കേന്ദ്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയും ഭീകര കേന്ദ്രങ്ങള്‍ കണ്ടെത്തുകയും അവയെ ലക്ഷ്യം വയ്‌ക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ രാത്രിയുണ്ടായ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും ഐഡിഎഫ് അറിയിച്ചു. കരയാക്രമണത്തില്‍ ഇസ്രായേലിന്റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഗാസ മുനമ്പിന്റെ വടക്കന്‍ പ്രദേശത്ത് ഹമാസുമായുണ്ടായ ആക്രമണത്തിലാണ് ലഫ്.കേണല്‍ സല്‍മാന്‍ ഹബാക്ക കൊല്ലപ്പെട്ടതെന്ന് ഐഡിഎഫ് അറിയിച്ചു.
You might also like