നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്ന് സുപ്രീം കോടതി.

0

ന്യൂദല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്ന് സുപ്രീം കോടതി.നിയമസഭ പാസാക്കിയ ഒരു ബില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ തടഞ്ഞുവെക്കുകയാണെങ്കില്‍ പുനഃപരിശോധനക്കായി തിരിച്ചയക്കണം.

പഞ്ചാബ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സംസ്ഥാന ഗവര്‍ണറെ രാഷ്‌ട്രപതിയാണ് നിയമിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് നിയമനിര്‍മാണത്തിന് അവകാശമുണ്ട്.

ബില്ലുകള്‍ ഗവര്‍ണര്‍ക്ക് മുന്നിലെത്തുമ്പോള്‍ അതിന് അനുമതി നല്‍കുകയോ തടഞ്ഞുവെക്കുകയോ രാഷ്‌ട്രപതിയുടെ അഭിപ്രായം തേടുകയോ ചെയ്യാം.ഭരണഘടന അനുച്ഛേദം 200 പ്രകാരം തടഞ്ഞുവയ്‌ക്കുന്ന ബില്ലുകള്‍ ഉടന്‍ നിയമസഭക്ക് തിരിച്ചയച്ച് മാറ്റങ്ങള്‍ നിര്‍ദേശിക്കാനാകും.

മാറ്റങ്ങള്‍ വരുത്തിയോ അതില്ലാതെയോ നിയമസഭ ബില്‍ പാസാക്കി വീണ്ടും ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചാല്‍ നിര്‍ബന്ധമായും ബില്ലിന് അനുമതി നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.

You might also like