സൂര്യനെ പകര്‍ത്തി ആദിത്യ; പകർത്തിയത് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍

0

ന്യൂദല്‍ഹി: ചന്ദ്രയാന്‍ വിജയത്തിന് ശേഷം ഭാരതത്തിന്റെ പ്രഥമ സൗര ദൗത്യമായ ആദിത്യ എല്‍ 1 സൂര്യന്റെ ഫുള്‍ ഡിസ്‌ക് ചിത്രങ്ങള്‍ പകര്‍ത്തി. ഐഎസ്ഐര്‍ഒ എക്‌സിലൂടെ അറിയിച്ചതാണിത്. പേടകത്തിലെ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപായ എസ്‌യുഐടി എന്ന പേലോഡ് ഉപയോഗിച്ചാണ് ആദിത്യ എല്‍ 1 ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

200-400 നാനോമീറ്റര്‍ തരംഗദൈര്‍ഘ്യത്തിലാണ് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങള്‍ വിവിധ ഫില്‍ട്ടറുകള്‍ ക്രമീകരിച്ച് പകര്‍ത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും ഐഎസ്ആര്‍ഒ എക്സിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പുറത്തു വിട്ടു.

സപ്തംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും ഐഎസ്ആര്‍ഒ ആദിത്യ എല്‍ 1 വിക്ഷേപിച്ചത്. സൂര്യനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് ഈ ദൗത്യം. ഏഴ് പേലോഡുകളാണ് ആണ് ആദിത്യ എല്‍ 1ല്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

You might also like