നന്മ വളരുന്നത് ശബ്ദകോലാഹലങ്ങളില്ലാതെയാണ്: ഫ്രാൻസിസ് പാപ്പാ
മറഞ്ഞും അപ്രത്യക്ഷമായും ഇരിക്കുമ്പോഴും, നന്മ, നിശ്ശബ്ദതയിൽ വളരുകയും, അപ്രതീക്ഷിതമായ രീതിയിൽ ആനന്ദത്തിന്റെ സുഗന്ധം പരത്തുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. പുൽക്കൂടിന്റെ ലാളിത്യവുമായി ബന്ധപ്പെട്ട് ജനുവരി 4 വ്യാഴാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിലാണ് ശബ്ദകോലാഹലങ്ങളില്ലാതെ വളരുന്ന നന്മയെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.
“ഗുഹയിൽ ആയിരിക്കുന്ന യേശുവിന്റെ രഹസ്യാത്മകതയെയും എളിമയെയും നോക്കുക. തിരുപ്പിറവിയുടെ ലാളിത്യത്തെ നോക്കുക, നന്മ, അത്, മറഞ്ഞിരിക്കുമ്പോഴും, അദൃശ്യമായിരിക്കുമ്പോഴും, നിശബ്ദതയിൽ വളരുന്നുവെന്നും, അപ്രതീക്ഷിതമായ രീതിയിൽ വർദ്ധിക്കുകയും, സന്തോഷത്തിന്റെ സുഗന്ധം പരത്തുകയും ചെയ്യുന്നു എന്നറിയുക.” എന്നതായിരുന്നു പാപ്പായുടെ സന്ദേശം