അയോധ്യ പ്രതിഷ്ഠ ; ക്ഷേത്രങ്ങളിലെത്തി ബിജെപി നേതാക്കളും മന്ത്രിമാരും

ദില്ലി : അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബിജെപി നേതാക്കൾ. കേന്ദ്രമന്ത്രി അമിത് ഷാ ബിർള മന്ദിർ ദർശനം നടത്തി പ്രതിഷ്ഠ ചടങ്ങുകൾ തത്സമയം കാണും. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ജണ്ടെവാല ക്ഷേത്രത്തിലെത്തും. മന്ത്രി അശ്വിനി വൈഷ്ണവ് ജഗന്നാഥ ക്ഷേത്രത്തിലും എത്തും. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ പരിപാടികൾ നടത്താൻ ബിജെപിയും ഹിന്ദു സംഘടനകളും. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും ചടങ്ങുകൾ. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ബിജപി നേതാക്കളും പങ്കെടുക്കും.