ബസ് ഡ്രൈവർമാർക്ക് ഏകീകൃത യൂണിഫോം നിർബന്ധമാക്കി സൗദി
റിയാദ്: സൗദിയിൽ ബസ് ഡ്രൈവർമാർക്ക് ഏകീകൃത യൂണിഫോം നിർബന്ധമാക്കി കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വന്നതായി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി വ്യക്തമാക്കി. അടുത്തിടെയാണ് ബസ് ഡ്രൈവർമാർക്ക് ഏകീകൃത യൂണിഫോം ഗതാഗത അതോറിറ്റി അംഗീകരിച്ചത്. ഏപ്രിൽ 25 വ്യാഴാഴ്ച മുതൽ തീരുമാനം നടപ്പിലായിട്ടുണ്ടെന്നും മുഴുവൻ ഡ്രൈവർമാരും ഇത് പാലിക്കണമെന്നും ഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു. ഗതാഗത മേഖലയിലെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. എല്ലാവിധ ബസ് സർവീസുകൾക്കും നിയമം ബാധകമാണ്. അല്ലെങ്കിൽ നീളമുള്ള കറുത്ത പാൻറ്‌സ്, കറുത്ത ഷൂസ്, കറുത്ത ബെൽറ്റ് എന്നിവയ്‌ക്കൊപ്പം കളർ കോഡുള്ള നീല ഷർട്ട് ധരിക്കാം.