ഒമാനിൽ പുറംജോലിക്കാർക്കുള്ള ഉച്ചവിശ്രമ സമയം ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരും

0

ഒമാനിൽ പുറംജോലിക്കാർക്കുള്ള  ഉച്ചവിശ്രമ സമയം ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരും.  സെപ്റ്റംബർ 1 വരെ ഉച്ചയ്ക്കു പന്ത്രണ്ടര മുതൽ മൂന്നു വരെയാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷ പരിഗണിച്ചാണ് നടപടി.

സ്ഥാപനങ്ങൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജോലിസ്ഥലങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമലംഘകര്‍ക്കുള്ള ശിക്ഷ. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് ശിക്ഷ ഇരട്ടിയാകും. രാജ്യത്തെ  വിവിധ ഗവർണറേറ്റുകളിലെ പല വിലായത്തുകളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്.

You might also like