ഫ്രാൻസ് പാർലമെന്ററി തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം ഒന്നാമതെന്ന് ഫലസൂചന
പാരീസ്: ഫ്രാൻസ് പാർലമെന്ററി തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യം ഒന്നാമതെന്ന് ഫലസൂചന. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തില്‍ തൂക്ക് മന്ത്രിസഭയ്ക്കാണ് സാധ്യത തെളിയുന്നത്.
എക്സിറ്റ് പോളുകള്‍ പ്രകാരം കൂടുതല്‍ സീറ്റുകളില്‍ ഇടതുസഖ്യമായ ന്യൂപോപ്പുലർ ഫ്രണ്ട്(എൻ.പി.എഫ്.)് മുന്നേറി. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ റിനെയ്സെൻസ് പാർട്ടി രണ്ടാമതും മാരിൻ ലെ പെന്നിന്റെ തീവ്രവലതുപാർട്ടിയായ നാഷണല്‍ റാലി(ആർ.എൻ.) മൂന്നാമതുമായി.
എന്നിരുന്നാലും, 577 അംഗ ദേശീയ അസംബ്ലിയിൽ ആർക്കും 289 സീറ്റുകളുടെ കേവല ഭൂരിപക്ഷമില്ല. ഫ്രഞ്ച് വാർത്താ ചാനലായ ടിഎഫ്-1 ഇടതുസഖ്യത്തിന് 180-215 സീറ്റുകൾ പ്രവചിച്ചു. ഫ്രാൻസ് ടിവി 172-215 സീറ്റുകളും.