അത്യപൂര്‍വമായി ഒന്നിച്ചു വരുന്ന ‘സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍’ ഇന്ന്.

0

അത്യപൂര്‍വമായി ഒന്നിച്ചു വരുന്ന ‘സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍’ ഇന്ന്. ചന്ദ്രനെ ഭൂമിയില്‍ നിന്ന് ഏറ്റവും വലിപ്പത്തിലും തെളിമയിലും കാണാനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികള്‍. അടുത്ത മൂന്ന് ദിവസം ഈ ആകാശക്കാഴ്‌ച തുടരും എന്നാണ് നാസയുടെ പ്രവചനം. ഈ വര്‍ഷത്തെ അടുത്ത മൂന്ന് സൂപ്പര്‍മൂണുകള്‍ സെപ്റ്റംബര്‍ 17നും (ഹാര്‍വെസ്റ്റ് മൂണ്‍), ഒക്ടോബര്‍ 17നും (ഹണ്ടേഴ്‌സ് മൂണ്‍), നവംബര്‍ 15നും (ബീവര്‍ മൂണ്‍) കാണാം. ഈസ്റ്റേൺ ടൈം അനുസരിച്ച് ഇന്ന് 2:26 PMനാണ് സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍ ദൃശ്യമാവുക. ഇന്ത്യന്‍സമയം രാത്രി 11.56 മുതല്‍ സൂപ്പര്‍മൂണ്‍ കണ്ടു തുടങ്ങും. ഓഗസ്റ്റ് 20 പുലര്‍ച്ചെ വരെ ബ്ലൂമൂണ്‍ ഇന്ത്യയില്‍ കാണാം.

You might also like