ഉത്തര കൊറിയയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചു

0

സിയോള്‍: ഉത്തര കൊറിയയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചു. സംഭവത്തിന് പിന്നാലെ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉത്തരവിട്ട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ജനങ്ങളുടെ മരണം തടയുന്നതില്‍ ഇവര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാകൃത നടപടി.അതേസമയം ഓഗസ്റ്റ് അവസാനം ഇവരെ വധിച്ചതായും ചില ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉത്തരകൊറിയന്‍ ആഭ്യന്തര കാര്യങ്ങള്‍ അതീവ രഹസ്യമായതിനാല്‍ വിശദാംശങ്ങള്‍ സ്ഥിരീകരിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ പ്രളയത്തിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കര്‍ശനമായി ശിക്ഷിക്കാന്‍ കിം അധികാരികളോട് ആവശ്യപ്പെട്ടതായി ഉത്തരകൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി (കെസിഎന്‍എ) റിപ്പോര്‍ട്ട് ചെയ്തിരുന്നു

You might also like