ഗസ്സയില്‍ സ്‌കൂളിന് നേരെ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം; 18 മരണം

0

തെല്‍ അവീവ്: ഗസ്സയില്‍ സ്‌കൂളിന് നേരെ വീണ്ടും ഇസ്‌റാഈല്‍ ആക്രമണം. ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ ഗസ്സയില്‍ യു.എന്‍ നടത്തുന്ന സ്‌കൂളുകളിലൊന്നിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആറ് യു.എന്‍ സ്റ്റാഫുകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു.

ഒക്ടോബറില്‍ ഇസ്‌റാഈലും ഹമാസും തമ്മില്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഒരു ആക്രമണത്തില്‍ ഇത്രയും ജീവനക്കാര്‍ മരിക്കുന്നതെന്ന് യു.എന്‍ അറിയിച്ചു.

നുസ്‌റേത്ത് അഭയാര്‍ഥി ക്യാംപിലെ അല്‍ജൗനി സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. 12000ത്തിലേറെ ഫലസ്തീനികളാണ് സ്‌കൂളില്‍ കഴിയുന്നുത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു.  ‘ഗസ്സയില്‍ ഒരാളും സുരക്ഷിതനല്ല, ആരേയും ഒഴിവാക്കിയില്ല’  എക്‌സില്‍ പോസ്റ്റില്‍ പറയുന്നു.

You might also like