40% ഭിന്നശേഷിയുടെ പേരില്‍ മാത്രം മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ല : സുപ്രീം കോടതി

0

ന്യൂഡല്‍ഹി: 40 ശതമാനം ഭിന്നശേഷിയുണ്ട് എന്നതിന്‍റെ പേരില്‍ മാത്രം ഒരാള്‍ക്ക് മെഡിക്കല്‍ പഠനം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാര്‍ എംബിബിഎസ് പഠനത്തിന് യോഗ്യരാണോയെന്ന് മെഡിക്കല്‍ ബോര്‍ഡ് ആണ് തീരുമാനിക്കേണ്ടതെന്ന്, ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അരവിന്ദ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഭിന്നശേഷിയുള്ള വിദ്യാര്‍ഥിക്ക് എംബിബിഎസിനു ചേരാന്‍ അനുമതി നല്‍കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വിദ്യാര്‍ഥിയുടെ ശേഷി ഡിസെബിലിറ്റി അസസ്‌മെന്റ് ബോര്‍ഡ് പരിശോധിക്കേണ്ടതുണ്ടെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു. കോഴ്‌സ് ചെയ്യുന്നതില്‍ വിദ്യാര്‍ഥിക്ക് ഭിന്നശേഷി തടസമാകുമോ ഇല്ലയോ എന്ന് മെഡിക്കല്‍ ബോര്‍ഡ് ആണ് വിലയിരുത്തേണ്ടത്. തടസമാവുമെന്നാണ് ബോര്‍ഡ് തീരുമാനിക്കുന്നതെങ്കില്‍ അതിന്‍റെ കാരണം വിദ്യാര്‍ഥിയെ അറിയിക്കേണ്ടതുണ്ട്. 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള വ്യക്തിയെ എംബിബിഎസ് പഠിക്കുന്നതില്‍ നിന്ന് വിലക്കുന്ന 1997ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ റെഗുലേഷനെ ചോദ്യം ചെയ്തുകൊണ്ട് ഓംകാര്‍ എന്ന വിദ്യാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

You might also like