ആരോഗ്യ ഇന്‍ഷുറന്‍സിലെ ജി.എസ്.ടി ഇളവ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസമാകും

0

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിനുള്ള 18% ജി.എസ്.ടി (ചരക്ക് സേവന നികുതി) ഒഴിവാക്കുന്നത് രോഗങ്ങളാലും ആരോഗ്യ പ്രശ്നങ്ങളാലും ബുദ്ധിമുട്ടുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസമാകും. ജി.എസ്.ടി കൗണ്‍സില്‍ നിയോഗിച്ച മന്ത്രിതലസമിതിയുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. മറ്റുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന് ഇതേ ഇളവു നല്‍കാനാണ് ആലോചന. ഡിസംബറിലെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ മന്ത്രിതല സമിതി ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കും. ജി.എസ്.ടി കൗണ്‍സിലാണ് അന്തിമ തീരുമാനമെടുക്കുക.

ടേം ലൈഫ് ഇന്‍ഷുറന്‍സിനുള്ള ജി.എസ്.ടിയും മുതിര്‍ന്ന പൗരന്മാര്‍ക്കു പൂര്‍ണമായി ഒഴിവാക്കാനാണു സാധ്യത. സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തില്‍ നികുതി ക്രമീകരിക്കണമെന്നാണ് കേരളമടക്കം മിക്ക സംസ്ഥാനങ്ങളും യോഗത്തില്‍ ആവശ്യപ്പെട്ടത്.

You might also like