ദുബായിൽ തൊഴിലാളികളെ പങ്കെടുപ്പിച്ച് മാരത്തോൺ; ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

0

ദുബായ്: വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട് ദുബായിൽ തൊഴിലാളികളെ പങ്കെടുപ്പിച്ച് മാരത്തോൺ സംഘടിപ്പിച്ചു. താമസകുടിയേറ്റ വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.

സ്‌പോർട്ട് കൗൺസിൽ, തഖ്തീർ തുടങ്ങിയവരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മുഹൈസിനയിൽ നടന്ന മരത്തോണിൽ ആയിരത്തിലധികം പുരുഷ, വനിതാ തൊഴിലാളികൾ പങ്കെടുത്തു.ദുബായ് ഫിറ്റ്‌നസ് 30×30 ചലഞ്ചിന്റെയും ആറാമത് ലേബർ സ്‌പോർട്‌സ് ടൂർണമെന്റിന്റെയും ഭാഗം കൂടിയായിരുന്നു ഇവന്റ് . ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മാരത്തോണിൽ പങ്കെടുത്തു. വിജയികളായ തൊഴിലാളികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

You might also like