ജനറൽ ബിപിൻ റാവത്തിൻ്റെ മരണത്തിന് ഇടയാക്കിയ ഹെലിക്കോപ്റ്റർ അപകടത്തിന് കാരണം മാനുഷികമായ പിഴവ്: റിപ്പോർട്ട്

0

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിൻ്റെ മരണത്തിനിടയാക്കിയ ഹെലിക്കോപ്റ്റർ അപകടത്തിന് കാരണം മാനുഷികമായ പിഴവെന്ന് റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് പാർലമെൻ്ററി പാനൽ റിപ്പോർട്ടിലാണ്. ബിപിൻ റാവത്ത് മരിച്ചത് 2021 ഡിസംബർ 8 ന് Mi-17 V5 ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിലാണ്. അപകടമുണ്ടായത് തമിഴ്‌നാട്ടിലെ കുനൂരിന് സമീപമാണ്. സൈനിക ഹെലിക്കോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ ബിപിൻ റാവത്തും, അദ്ദേഹത്തിൻ്റെ ഭാര്യ മധുലിക റാവത്തും, സായുധ സേനാംഗങ്ങളും മരിച്ചിരുന്നു

You might also like