നീറ്റ് യു.ജി പ്രവേശനം ഡിസംബർ 30 വരെ നീട്ടി സുപ്രീംകോടതി

0

ന്യൂഡൽഹി : അഞ്ചുറൗണ്ട് കൗൺസലിംഗ് കഴിഞ്ഞിട്ടും പലയിടങ്ങളിലും മെഡിക്കൽ സീറ്രുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ നീറ്റ് യു.ജി പ്രവേശനം ഡിസംബർ 30 വരെ നീട്ടി സുപ്രീംകോടതി. ഒറ്രത്തവണ പരിഹാരമെന്ന നിലയിലാണ് നടപടിയെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ വ്യക്തമാക്കി. മെ‌ഡിക്കൽ സീറ്റുകൾ പാഴാകരുത്. രാജ്യത്ത് ഡോക്‌ടർമാരുടെ ക്ഷാമവുമുണ്ട്. അതിനാൽ സ്‌പെഷ്യൽ കൗൺസലിംഗ് നടത്താവുന്നതാണ്. ഒരു കോളേജും നേരിട്ട് പ്രവേശനം നടത്തരുത്. സംസ്ഥാന പ്രവേശന അതോറിട്ടി മുഖേന മാത്രമേ പ്രവേശനം പാടുള്ളൂ. വെയിറ്റിംഗ് ലിസ്റ്റിൽ നിന്നാകണമിത്. ഒഴിഞ്ഞുകിടക്കുന്ന എൻ.ആർ.ഐ ക്വാട്ട സീറ്രുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റണം. ഒരു വിഭാഗം വിദ്യാർത്ഥികളും മെഡിക്കൽ മാനേജ്മെന്റുകളും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

You might also like