ഇനിയും ദുരിതം ബാക്കിയോ? ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം 8 മാസത്തിനുള്ളിലെന്ന് വിദഗ്ധ സമിതി
ദില്ലി: ഇന്ത്യയില്‍ കോവിഡിന്‍റെ രണ്ടാംതരംഗം ജൂലൈയോടെ കുറഞ്ഞേയ്ക്കുമെന്ന് വിദഗ്ധ സമിതി.
മൂന്നാംതരംഗം ആറു മുതല്‍ എട്ടുമാസത്തിനുള്ളില്‍ ഉണ്ടാകാമെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴില്‍ രൂപീകരിച്ച മൂന്നംഗ വിദഗ്ധ സമിതി വിലയിരുത്തുന്നു. മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ ഒന്നര ലക്ഷമായി കുറയും. അതേസമയം രാജ്യത്ത് ഈ മാസം ഇതുവരെ കോവിഡ് മൂലം മുക്കാല്‍ ലക്ഷം പേര്‍ മരണത്തിന് കീഴടങ്ങി. 19 ദിവസത്തെ കണക്കാണിത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണ്.