‘ഫലസ്തീനെ സഹായിക്കുക’, ഖത്തര്‍ ചാരിറ്റി കാമ്പയിന് മികച്ച പ്രതികരണം
ദോഹ: ഇസ്രായേലിെന്റ ക്രൂരമായ ആക്രമണങ്ങളില്‍ വന്‍ പ്രതിസന്ധി നേരിടുന്ന ഫലസ്തീനിനായി ഖത്തര്‍ ചാരിറ്റി നടത്തുന്ന സഹായ കാമ്ബയിന് വിവിധ കമ്ബനികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും മികച്ച പ്രതികരണം.ഗസ്സക്കെതിരായ ആക്രമണത്തെ തുടര്‍ന്ന് ഗസ്സയിലെ ഫലസ്തീനികളുടെ സഹായത്തിനായാണ് ‘ഫലസ്തീനെ സഹായിക്കുക’ എന്ന കാമ്പയിന് ഖത്തര്‍ ചാരിറ്റി തുടക്കമിട്ടത്.
കമ്ബനികളില്‍നിന്നും ഷോപ്പുകള്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, റസ്റ്റാറന്റുകള്‍, കഫേകള്‍ എന്നിവയില്‍നിന്നും മറ്റു സ്ഥാപനങ്ങളില്‍നിന്നും മികച്ച പ്രതികരണമാണ് കാമ്ബയിന് ലഭിക്കുന്നത്.
ചില കമ്ബനികള്‍ തങ്ങളുടെ ലാഭവിഹിതം വാഗ്ദാനം നല്കിയപ്പോള് മറ്റു ചില കമ്ബനികള്‍ കാമ്ബയിെന്റ പരസ്യ സേവനങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടാണ് സഹകരിക്കുന്നത്.
കുടിയൊഴിക്കപ്പെട്ടും ആക്രമണത്തിനിരയായും ദുരിതത്തിലായ ഫലസ്തീനികളെ സഹായിക്കാന്‍ മുന്നോട്ടുവന്ന കമ്ബനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ഖത്തര്‍ ചാരിറ്റി വ്യക്തമാക്കി.
ഫലസ്തീനികള്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിന്തര സഹായമെന്ന നിലയില്‍ ഭക്ഷണവും ആരോഗ്യ സഹായവും വ്യക്തിഗത ഹൈജീന്‍ കിറ്റുകളും എത്തിക്കുകയെന്നതിലാണ് നിലവില്‍ ഖത്തര്‍ ചാരിറ്റി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
ഫലസ്തീനിനായി 60 മില്യന്‍ റിയാല്‍ സമാഹരിക്കാന്‍ ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയും പദ്ധതി നടത്തുന്നുണ്ട്. ഗസ്സ, ഖുദുസ്, വെസ്റ്റ്ബാങ്കിലെ നിരവധി പട്ടണങ്ങള്‍ തുടങ്ങിയവയില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന സ്ഥലങ്ങളില്‍ നടത്തുന്ന അടിയന്തരസഹായപദ്ധതിയുടെ രണ്ടാംഘട്ടമായാണിത്. 593,000 ഫലസ്തീനികളാണ് ഇതിെന്റ ഗുണഭോക്താക്കളാകുക. ‘നമ്മള് എല്ലാവരും ഫലസ്തീനികള്‍’ എന്നപേരിലാണ് കാമ്ബയിന്. മേയ് ഏഴു മുതല്‍ 21 വരെയാണ് ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം അഴിച്ചുവിട്ടത്.
നിരവധിപേരുടെ മരണത്തിനും പരിക്കിനും താമസകേന്ദ്രങ്ങള്‍, ആശുപത്രികള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ തകര്‍ച്ചക്കും ബോംബാക്രമണം കാരണമായിരുന്നു.